ഉന്നത പഠനത്തിനായി യാത്രതിരിച്ച യത്തീംഖാനയിലെ മക്കള്‍ക്ക് ഊഷ്മള യാത്രയയപ്പ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയിലെ അന്തേവാസികളായ ഷമ ഷെറിന്‍, ഹിവ ഫൈറൂസ് എന്നിവര്‍ ഉന്നത പഠനത്തിനായി പുതിയ അധ്യായത്തിലേക്ക് യാത്രതിരിക്കുന്നതിന്റെ ഭാഗമായി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. യത്തീംഖാനയിലെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകുന്നതിനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനും പ്രചോദനമേകുന്നതായിരുന്നു യാത്രയയപ്പ് ചടങ്ങ്.
മോട്ടിവേറ്റര്‍ ഹംസ പാലക്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യത്തീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സുപ്രീം സ്വാഗതവും ട്രഷറര്‍ സി. കെ. റഹ്‌മത്തുള്ള നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് എം. പി. ജാഫര്‍, പ്രിന്‍സിപ്പല്‍ ജോബിഷ് ജോണ്‍, മാനേജര്‍ അബ്ദു നാസര്‍ പി. കെ., എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബഷീര്‍ ആറങ്ങാടി, സുറൂര്‍ മൊയ്തു ഹാജി, എം. പി. ജാഫര്‍, പി.എം കുഞ്ഞബ്ദുള്ള ഹാജി, സൗദി അബൂബക്കര്‍, അബ്ദുല്ല ജിദ്ദ ചിത്താരി, പി. എം. ഹസ്സൈനാര്‍, ശംസുദ്ദീന്‍ കല്ലൂരാവി, കെ. കെ. ബദറുദ്ദീന്‍, മൊബാഷ് ബഷീര്‍, സക്കീന ബഷീര്‍, കെയര്‍ടേക്കര്‍ സല്‍മ എന്നിവര്‍ സംസാരിച്ചു
യാത്രയയപ്പ് പഠനത്തിലും ജീവിതത്തിലും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും അറിവും നന്മയും ആത്മവിശ്വാസവും കൈമുതലാക്കി സമൂഹത്തിന് അഭിമാനമായി മാറട്ടെയെന്നും ചടങ്ങില്‍ ആശംസിച്ചു.

 

error: Content is protected !!