കാഞ്ഞങ്ങാട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തടഞ്ഞുവെച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കും സന്ദീപ് വാര്യര്‍. ജനങ്ങളുടെയും, ജീവനക്കാരുടെയും, പ്രവര്‍ത്തകരുടെയും ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ നിശ്ചയ ദാര്‍ഢ്യമുള്ള പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന യു.ഡി.എഫ് സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത് എന്ന്
കേരള ലോക്കല്‍ സെല്‍ഫ് ഗവ.എംപ്ലോയീസ് ഓര്‍ഗ്ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം
ഉദ്ഘാടനം ചെയ്തുകൊണ്ട് സന്ദീപ് വാര്യര്‍ എം.എല്‍.എ വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷക്കാലത്തെ എല്‍.ഡി.എഫിന്റെ ദുര്‍ഭരണമാണ് എക്കാലത്തേക്കും ചെങ്കോട്ട എന്ന് കരുതിയിരുന്ന തൃക്കരിപ്പൂര്‍ പോലും മാറി ചിന്തിച്ച് ജനാധിപത്യ ചേരിയിലേക്ക് വന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ബാക്കിവെച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്ന് ഒഴിയാതെ അനുവദിക്കുമെന്ന് ഉറപ്പുണ്ട് എന്നും സന്ദീപ് വാര്യര്‍ അറിയിച്ചു. കാഞ്ഞങ്ങാട് രാജ് റെസിഡന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി സന്ദീപ് വാര്യര്‍ എം.എല്‍ എ ചെയ്തു. പ്രസിഡണ്ട് വി.ദീപ മോള്‍ അധ്യക്ഷനായി, എം. അസൈനാര്‍, ഉമേശന്‍ വേളൂര്‍, പി.വി ചന്ദ്രശേഖരന്‍ , പ്രവീണ്‍ തോയമ്മല്‍ , എ.ടി. ശശി, ഡോ. കെ.വി. പ്രമോദ്, അബ്ദുള്ള വട്ടക്കുടി, ജ്യോതികുമാര്‍, അജീഷ് ഖാന്‍ എസ് എല്‍ , ഷഫീഖ് ഒ എം , ജോഷ് ന വി.കെഎന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.എന്‍ സിന്ധു സ്വാഗതവും, അബ്ദുള്‍ ബഷീര്‍ പാറത്തോട് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രടറി ജോണ്‍ കെ.സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ജയരാജന്‍ അധ്യക്ഷനായി, ശ്രീജിത്ത് മേലത്ത്, എസ്. എന്‍ സിന്ധു, അബ്ദുള്‍ ബഷീര്‍, സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം സംസ്ഥാന ട്രഷറര്‍ ബിനു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എസ്. Fഎല്‍ അജീഷ് ഖാന്‍, വി ആര്‍ . അജിത് കുമാര്‍, കെ. ആര്‍. സുജിത്, ജോജോ അലക്‌സ്, അബ്ദുള്‍ ബഷീര്‍ പാറത്തോട് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.ദീപ മോള്‍ പ്രസിഡണ്ടും, എസ്. എന്‍ സിന്ധു സെക്രട്ടറിയും,ഷിജോ ജോസഫ് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തും
