കാഞ്ഞങ്ങാട്: രാമായണ മാസത്തോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന തലത്തില്‍ നടത്തിയ സീത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കവിതാ രചനാ മത്സരത്തില്‍ നിന്ന് മികച്ച കവിതകള്‍ക്കുള്ള രാമായണ പുരസ്‌കാരം കൊല്ലം ജില്ലയിലെ ഡോ: ഷെല്ലി എം ആറും തൃശൂര്‍ ജില്ലയിലെ ഡോ: പ്രേംജകുന്നത്തും പങ്കിട്ടു. 345 രചനകളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും കവിതാരേഖയും ക്യാഷ് അവാര്‍ഡും ചേര്‍ന്നതാണ് പുരസ്‌കാരം. പ്രത്യേക ജൂറി പുരസ്‌കാരം ഡോ: വത്സന്‍ പിലിക്കോട്( കാസര്‍കോട്) , പ്രദീപ് അറയങ്കര( മലപ്പുറം), സൂര്യഗായത്രി ശ്രീപദം( കാസര്‍ക്കോട്) ,ഡോ. സുരേഷ് പായ്ക്കാട്( തൃശൂര്‍), മോഹനന്‍ കെവി പൊന്നംവയല്‍( മുംബൈ) എന്നിവര്‍ക്കു ലഭിച്ചു. ഡോ: ആര്‍.സി. കരിപ്പത്ത്, ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണന്‍ , ഡോ: ആനന്ദ കൃഷ്ണന്‍ എടച്ചേരി, ജയകൃഷ്ണന്‍ മാടമന എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. പുരസ്‌കാരദാനം ആഗസ്ത് 6 ന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ പുതിയ സ്റ്റാന്റ് പരിസരത്തുള്ള വൃന്ദാവനം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പത്മശ്രീ എസ് .ആര്‍. ഡി പ്രസാദ് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍ , സപര്യ ഭാരവാഹികളായ അനില്‍ പട്ടേന , കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ അറിയിച്ചു.
