എന്റെ വാര്‍ഡ് എന്റെ വിഭവം പദ്ധതിക്ക് കുറ്റിക്കോല്‍ 9-വീട്ടിയാടി വാര്‍ഡില്‍ തുടക്കം; സമ്പൂര്‍ണ പച്ചക്കറി വാര്‍ഡ് ലക്ഷ്യം

ബന്തടുക :എന്റെ വാര്‍ഡ് എന്റെ വിഭവം പദ്ധതിക്ക് കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ 9-വീട്ടിയാടി വാര്‍ഡില്‍ തുടക്കം. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, വാര്‍ഡിലെ മുഴുവന്‍ വീടിലും പച്ചക്കറി തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഡ് കേന്ദ്രികരിച്ചു ഇത്തരം പദ്ധതി നടപ്പാക്കുന്നത്. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ചാടകം വാര്‍ഡിലെ മുതിര്‍ന്ന അംഗം പാറുക്കുട്ടി അമ്മയ്ക്ക് വിത്തുകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാല്‍ അധ്യക്ഷത വഹിച്ചു, അഞ്ചാം വാര്‍ഡ് മെമ്പര്‍ സൗമ്യ, വിഇഒ പിതാബംരന്‍,രാധാകൃഷ്ണന്‍ നമ്പ്യാര്‍,ബലരാമന്‍ നമ്പ്യാര്‍,രൂപശ്രീ തുടങ്ങിയവര്‍ സംസാരിച്ചു

 

error: Content is protected !!