തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റി കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജനപ്രതിനിധികളും,വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും, പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണം കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് നഗരസഭ കാര്യാലയത്തിന് മുന്നില്‍ നടന്ന പൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ എന്തുകൊണ്ട് യുഡിഎഫ് സര്‍ക്കാറിന് കഴിയുന്നില്ല എന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കാന്‍ ഉണ്ടായ കൃത്യമായ കാരണം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. കെ അമ്പാടി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, വൈസ് ചെയര്‍മാന്‍ ലതാ ബാലകൃഷ്ണന്‍, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍, വിവിധ കക്ഷി നേതാക്കളായ പി കെ നിഷാന്ത്, പി പി രാജു, കെ സി പീറ്റര്‍, കെ കെ വത്സലന്‍, സി കെ നാസര്‍ എന്നിവര്‍ സംസാരിച്ചു. കെ വി രാഘവന്‍ സ്വാഗതം പറഞ്ഞു

 

error: Content is protected !!