അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അതിഞ്ഞാലിലെ പ്രധാന റോഡുകള്‍ക്ക് സ്ട്രീറ്റ് നമ്പര്‍ നല്‍കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് വാര്‍ഡ് വൈസ് പ്രസിഡന്റ് തെരുവത്ത് മൂസഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പാലാട്ട് ഹുസൈന്‍ ഹാജി പദ്ധതി ഉദ്ഘാടനം ചെയ്തു. നാവിഗേഷന്‍ എളുപ്പമാക്കാനും, തപാല്‍ കൊറിയര്‍ സേവനങ്ങള്‍, അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് സേവനങ്ങള്‍ എന്നിവ കൃത്യസമയത്ത് എത്തിക്കുന്നതിനും വേണ്ടിയാണ് വാര്‍ഡിലെ പ്രധാന റോഡുകള്‍ക്ക് സ്ട്രീറ്റ് നമ്പറുകളും നെയിം ബോര്‍ഡുകളും സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ വാര്‍ഡിലെ സ്ട്രീറ്റ് നമ്പര്‍ 5 റോഡിലാണ് സ്ട്രീറ്റ് നമ്പര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ മറ്റ് ഉപറോഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ചടങ്ങില്‍ ബ്‌ളോക്ക് മെമ്പര്‍ പി അബ്ദുല്‍ കരീം
പി എം ഫാറൂഖ് ഹാജി എം.ബി എം അഷരഫ് അബ്ദുല്‍ റഹ്‌മാന്‍ ചേക്കു ഹാജി ,അബ്ദുല്‍ റഹ്‌മാന്‍ മണ്ടിയന്‍,
പി.എം ഫൈസല്‍ കെ.കെ ഫസലുറഹ്‌മാന്‍ വി.കെ അബ്ദുല്ല ഹാജി,റമീസ് മട്ടന്‍, മുസ്ഥഫ കൂളിക്കാട്
യു.വി ഫിയാസ്, യു വി ഹുസൈന്‍, പി.വി സൈനു ഹാജി,ബീരാന്‍ കാടത്ത് മുഹമ്മദ് കുഞ്ഞി,ബി മുഹമ്മദ്, സി.കെ അബ്ദുല്‍ റഹ്‌മാന്‍,യൂസഫ് കോയാപ്പള്ളി,നസീര്‍ ഉത്തത്തു,ജബ്ബാര്‍ ചിത്താരി,റിയാസ് ബാവ
അഷറഫ് ചോട്ട,സലീം ജപ്പാന്‍,ഇബ്രാഹിം പി.കെ,റഫീഖ് കല്ലിയായില്‍,ജബ്ബാര്‍ കോട്ടയില്‍
തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
