പാലക്കുന്ന് : ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവ പ്രചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കമ്മിറ്റി ജില്ലാ തല റീല്‍സ് മത്സരം നടത്തുന്നു. ‘മുച്ചിലോട്ട് കാവും ഭഗവതിയും ഐതീഹ്യങ്ങളും’ എന്ന വിഷയത്തില്‍ 2 മിനുറ്റില്‍ കവിയാത്ത വീഡിയോകളാണ് അയക്കേണ്ടത്.തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് എന്‍ട്രികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.എന്‍ട്രികള്‍ ഓഗസ്റ്റ് 15നകം വാട്സാപ്പില്‍ ലഭിച്ചിരിക്കണം. ഫോണ്‍: 9746398372.
