കാഞ്ഞങ്ങാട്: കേരളത്തിലെ വ്യാപാരി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന സംഘടിത വ്യാപാര സംഘടനയായ കേരള സംസ്ഥാന വ്യാപാരി വ്യവസായി കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ആഗസ്റ്റ് 2 ന് പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.30 ന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ദിനേശന് ഉദ്ഘാടനം ചെയ്യും.ഏരിയ പ്രസിഡന്റ് മുഹമ്മദ് മുറിയനാവി അധ്യക്ഷന്‍ ആവും.ജില്ലാ പ്രസിഡണ്ട് പികെ ഗോപാലന് സംഘടനാ റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി കെ വി ദിനേശന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും.ജില്ലാ ട്രഷറര്‍ ഉദയകുമാര്‍ പാലായി, ജില്ലാ ജോയിന്റ് സെക്രട്ടറി സത്യന് പടന്നക്കാട്, വ്യാപാരി മിത്ര ജില്ലാ കണ്‍വീനര്‍ ശശിധരന് കൈരളി, ജില്ലാ വനിതാ സെക്രട്ടറി ലിജു അബൂബക്കര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ ശബരീശന്, കെ വി സുകുമാരന്‍, ദിവാ കരന്,വി കെ ഗോപാലന്,വനിത കമ്മിറ്റി ജില്ലാ പ്രസിഡ ന്റ് സി അനിതഎന്നിവര് ആശംസകള്‍ നേരും.സംഘാടകസമിതി ചെയര്മാന് ഷാജീവന് പെരിയ സ്വാഗതവും കെ. വി. ബിജു നന്ദിയും പറയും.വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ കെ വി ദിനേശന്, മുഹമ്മദ് മുറിയനാവി, കെ വി . സുകുമാരന്‍, ടി.സത്യന്, എന്‍ ഗംഗാധരന് , അനീഷ് ദീപം, കെ രാജേഷ്, ബി മധുസൂദനന് എന്നിവര്‍ സംബന്ധിച്ചു.
