ചിത്താരി സ്വദേശി ദുബൈയില്‍ കാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; മീത്തല്‍ ടി. വി.ഫിറോസ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: ചിത്താരി സ്വദേശി ദുബൈയില്‍ കാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
ചിത്താരി, മീത്തല്‍ ടി വി .ഫിറോസ് (32)ആണ് മരിച്ചത്. യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് ദുബായിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലില്‍ ദുബായില്‍ ഇവര്‍ നടത്തി വരുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗില്‍ രാത്രി 9 മണിയോടെ കാറില്‍ ചാരി കിടക്കുന്നതായി കാണുകയായിരുന്നു. പോലീസ് എത്തി കാറിന്റെ ഗ്ലാസ് പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങളായ കെ.എം.സി.സി നേതാവ് അഷറഫ്, സൈനുദ്ദീന്‍ എന്നിവര്‍ക്കൊപ്പം സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനം നടത്തി വരിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. ഉമ്മുല്‍ ഖുവൈന്റെ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന, കെഎംസിസിയുടെയും ഇന്ത്യന്‍ അസോസിയേഷന്റെയും സഹപ്രവര്‍ത്തകരായ അഷ്റഫ് ചിത്താരിയുടെയും സൈനുദ്ധീന്‍ ചിത്താരിയുടെയും സഹോദരനാണ് ഫിറോസ്. പരേതരായ മൊയ്ദീന്‍ ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ:ഹാദിയ. മറ്റു സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് , മുഹമ്മദ് ഹനീഫ, നാസര്‍, യൂസുഫ്, ഇസ്മായില്‍ ,സൗദ, ഫൗസിയ.

 

error: Content is protected !!