പെരിയ ശ്രീശൈലം ദേവീക്ഷേത്രത്തില്‍ ഗുരുപൗര്‍ണമി ആഘോഷിച്ചു

പെരിയ: ആഷാഡപൂര്‍ണമി വ്യാസ ജയന്തി ഗുരുപര്‍ണമിയായി ആചരിച്ചു വരുന്നു പെരിയ ശ്രീശൈലം ദേവീക്ഷേത്രത്തില്‍ ഗുരു പൗര്‍ണ്ണമിടനുബന്ധിച്ച് വിശേഷം പൂജ ഹോമങ്ങള്‍ നടന്നു. മഹാഗണപതി ഹോമം, ശ്രീ ചക്രം നവാരണ ഹോമം,ഗുരു അഷ്ടോത്തര സമേതം, ഗുരുപൂജ, മധ്യാഹ്ന പൂജ, വിശേഷ ഗുരു അര്‍ച്ചന പൂജ
എന്നി പൂജാ ചടങ്ങുകള്‍ക്ക് ഒപ്പം പ്രത്യേകം ഗുരുപൂജയും ദീപാരാധനയും നടന്നു, മഹാമണ്ഡലേശ്വര്‍ ഓം ശ്രീ വിദ്യാനന്ദ സരസ്വതി മാതാ ശ്രീ ഓംശ്രീ ശിവ ജ്ഞാന മയി സരസ്വതി എന്നിവര്‍ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ക്ഷേത്ര സേവാസമിതി അധ്യക്ഷന്‍ പി മുരളീധരന്‍ നായര്‍, മാതൃസമിതി അധ്യക്ഷ സ്വര്‍ണ്ണലത ബാലചന്ദ്രന്‍ , മാതൃസമിതി സേവാ സമിതി അംഗങ്ങളും പങ്കാളികളായി. ഓഗസ്റ്റ് 2ന് പൂജിച്ച് പ്രസാദമായി നല്‍കുന്ന കര്‍ക്കിടക കഞ്ഞി സമുചിതമായി ആഘോഷിക്കുവാനും തീരുമാനിച്ചു.

 

error: Content is protected !!