കാഞ്ഞങ്ങാട്:അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനങ്ങളിലുണ്ടായ ഭീതി അകറ്റുന്നതിന് നാട്ടുകാരുടെ യോഗം ചേര്‍ന്നു. അമ്പലത്തറ വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്ന യോഗം
പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത അധ്യക്ഷത വഹിച്ചു. പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ജി.രമേഷ് രോഗപ്പകര്‍ച്ചയെക്കുറിച്ചും ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. അമീബ സാന്നിധ്യം സംശയിക്കുന്ന കുളത്തില്‍ കുളിച്ചവരുടെ ലിസ്റ്റ് തയാറാക്കി അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും. കുളത്തിലെ വെള്ളം പരിശോധനയ്ക്കയച്ച് ക്ലോറിനേഷന്‍ നടത്തും. ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തും. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കൃഷ്ണകുമാര്‍ , സുനിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വി. അശോകന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രസീന,ജനമൈത്രി പോലീസ് ഓഫീസര്‍ ടിവി .പ്രമോദ്, ആശമാര്‍ ,വ്യാപാരി വ്യവസായി പ്രതിനിധികള്‍, സ്‌കൂള്‍ ടീച്ചര്‍മാര്‍ ,കുടുംബശ്രീ അയല്‍ക്കൂട്ടം ഭാരവാഹികള്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
