കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: 3.800 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിനതടവും 20,000 പിഴയും ശിക്ഷ വിധിച്ചു. മഞ്ചേശ്വരം മീഞ്ച മിയാപ്പദവ് ലക്ഷംവീട് കോളനിയിലെ വിന്‍സന്റ് ഡിസൂസ (38)യെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. 2026 ജൂണ്‍ 15-ന് വൈകുന്നേരം നാലുമണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിന്‍സന്റിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന 3.800 കിലോ കഞ്ചാവ് മഞ്ചേശ്വരം എസ്.ഐ. ബാലചന്ദ്രന്‍, എ.എസ്.ഐ. രാമചന്ദ്രന്‍, പോലീസുകാരായ കെ. മനു, അഭിജിത്ത്, മോഹന്‍, കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി കഞ്ചാവ് പിടിച്ചെടുത്തത്.
തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് കുമാര്‍, കെ.പി. ഷൈന്‍ എന്നിവര്‍ അന്വേഷണം നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ ദാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ ജി. ചന്ദ്രമോഹനും ചിത്രകലയും ഹാജരായി.

 

error: Content is protected !!