വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയുമടക്കം ഉന്നയിച്ച് ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന പാറ്റകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കി കേന്ദ്രം. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ചര്‍ച്ചയ്ക്ക് മുമ്പ് തന്നെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയായിരുന്നു.

വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാരും കോക്രോച്ച് ജനതാപാര്‍ട്ടി(സി.ജെ.പി.) നേതാക്കളും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ മാത്രം തീരുമാനം ആയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചേ തീരു എന്ന ആവശ്യത്തിലായിരുന്നു പ്രതിഷേധക്കാരും.
ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാര്‍ക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാമെന്ന്കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ ഇന്ന് തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് കടുത്ത പ്രക്ഷോഭത്തിലേക്ക് പാറ്റകള്‍ കടന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം പടരുകയും ചെയ്തു. ഇതിനിടെയാണ് മന്ത്രി രാജി സമര്‍പ്പിച്ചത്. സിജെപി സമരം വന്‍ വിജയത്തിലാണ് എത്തിനില്‍ക്കുന്നത്. സമരം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍കഴിഞ്ഞ ദിവസം തന്നെ കേന്ദ്രം നടപടികള്‍ ആരംഭിച്ചിരുന്നു. പരീക്ഷാക്രമക്കേടുകള്‍ക്കെതിരേ കര്‍ശനനടപടികള്‍ വ്യവസ്ഥചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പുറമെ നീറ്റ് ഉള്‍പ്പെടെ ദേശീയ പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍.ടി.എ.) ഉടച്ചുവാര്‍ക്കല്‍ നടപടിയാരംഭിച്ച കേന്ദ്രം 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

error: Content is protected !!