ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാവുങ്കാല്‍ ആനന്ദാശ്രമം ലയണ്‍സ് ഹാളില്‍ പ്രൗഢഗംഭീരമായി നടന്നു. മുന്‍ ജില്ലാ ഗവര്‍ണര്‍ ലയണ്‍ അഡ്വ. ഡെന്നിസ് തോമസ് എം.ജെ.എഫ് സ്ഥാനാരോഹണ ഓഫീസറായി പരിപാടി ഉദ്ഘാടനം ചെയ്ത് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ചുമതലകള്‍ കൈമാറി.മുന്‍ പ്രസിഡന്റ് ലയണ്‍ എന്‍ജി. അഷറഫ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. 2026-27 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ലയണ്‍ എ. കെ ഷൗക്കത്തലി , സെക്രട്ടറിയായി ലയണ്‍ ശ്രീകുമാര്‍ പള്ളഞ്ചി, ട്രഷററായി ലയണ്‍ പി.ഹംസ അസീസ് എന്നിവര്‍ സ്ഥാനമേറ്റു.
ലയണ്‍ പി.ഗോപി എം.ജെ.എഫ് (ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി), ലയണ്‍ കെ.ജോസ് (ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍), ലയണ്‍ കെ. എന്‍. ശ്രീകണ്ഠന്‍ എം.ജെ.എഫ് (റീജിയന്‍ . ചെയര്‍പേഴ്‌സണ്‍), ലയണ്‍ പി. മധുകുമാര്‍ എം.ജെ.എഫ് (സോണ്‍ ചെയര്‍പേഴ്‌സണ്‍), ചാര്‍ട്ടര്‍ പ്രസിഡന്റ് ലയണ്‍ ഖാലിദ് പാലക്കി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ലയണ്‍ അഷറഫ് കൊളവയല്‍ സ്വാഗതവും . ലയണ്‍ ശ്രീകുമാര്‍ പള്ളഞ്ചി നന്ദിയും രേഖപ്പെടുത്തി.
പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് ലയണ്‍ എ. കെ. ഷൗക്കത്തലി ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നതിനും, പൊതുജനങ്ങള്‍ക്കായി കാര്‍ഡിയാക് അറസ്റ്റിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും സി.പി.ആര്‍. പരിശീലനവും ഉള്‍പ്പെട്ട മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും ഈ വര്‍ഷം ക്ലബ് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

 

error: Content is protected !!