കൊന്നക്കാട്ടെ ഓട്ടോറിക്ഷ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കൊന്നക്കാട് : കൂളിമട വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. കൊന്നക്കാട് പാമത്തട്ടിലെ തണ്ണിപ്പാറ ഗോപാലകൃഷ്ണന്‍ (65)ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 12ന് വൈകിട്ടാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ചെരുമ്പക്കോട്ടെ വിഷ്ണു (27) കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച്ച മരിച്ചിരുന്നു.വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം പ്രായമുള്ള ഇവരുടെ കുഞ്ഞ്, ഡ്രൈവര്‍ പറമ്പയിലെ പുളിക്കല്‍ നിധിന്‍ (35) എന്നിവര്‍ക്കും പരിക്ക് പറ്റിയിരുന്നു. ഗുരുതര പരിക്ക് പറ്റിയ ഡ്രൈവര്‍ നിധിന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ മംഗളുരുവില്‍ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളി വൈകിട്ടോടെ മരിച്ചു. കൊന്നക്കാടേക്ക് പോകവെ കൂളിമടയിലെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ടാണ് ഓട്ടോറിക്ഷ മറിഞ്ഞത്.ഭാര്യ: മായ. മക്കള്‍ : മഞ്ജുഷ (കാഞ്ഞങ്ങാട് സൗത്ത്), മനീഷ (ചെരുമ്പക്കോട്), മില്‍ഷ (ഡിഗ്രി
വിദ്യാര്‍ഥിനി, നെഹ്‌റു കോളേജ് പടന്നക്കാട്). മരുമക്കള്‍ : സുരേഷ് (കാഞ്ഞങ്ങാട് സൗത്ത്), രാജേഷ് (വെല്‍ഡര്‍ കൊന്നക്കാട്).

 

error: Content is protected !!