കാഞ്ഞങ്ങാട്: യുവതി-യുവാക്കള്‍ക്കായി നിരവധി തൊഴില്‍ അവസരങ്ങളുമാ .യി ജപ്പാന് പ്രീ സ്ക്രീനിംഗ് സെമിനാര്‍ നാളെ . കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ രാവിലെ 10 ന് കാഞ്ഞങ്ങാട് ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്യും.
ദേശീയ നൈപുണ്യ വികസന കോര്പ്പറേഷന് ( എന്‍ എസ് ഡി സി) മുഖേന ജപ്പാനില്‍ കേന്ദ്ര ഗവ: കരാര്‍ അടിസ്ഥാനത്തിലൂടെ തൊഴിലവസരങ്ങളെ കുറിച്ചും പ്ലസ്ടു യോഗ്യതയുള്ള 18-28 വയസിനും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്ക് NSDC sending organization ആയ Astro അക്കാദമി Chennai നടത്തുന്നു. പ്രീ സ്ക്രീനിംഗലൂടെ Employer സമ്മതത്തോടെ conditional Job offer letter നല്‍കുന്നത്.സെമിനാറില്‍ ജപ്പാന് പ്രതിനിധികളും NSDC Sending organisation പ്രതിനിധികളും പങ്കെടുക്കുന്നു. പ്ലസ് ടു, ഐ.ടി.ഐ. പോളിടെക്നിക് ഡിപ്ലോമ, ഡിഗ്രി, ബി.ടെക്. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, നഴ്സിംഗ്, ഫോര്‍-വീലര്‍ ഡ്രൈവിംഗ് തുടങ്ങിയ യോഗ്യതകളുള്ള 18 മുതല്‍ 30 വയസ് വരെയുള്ള യുവതി-യുവാക്കള്‍ക്ക് ജപ്പാനില്‍ ലഭ്യമായ തൊഴില്‍ അവസരങ്ങളെക്കുറിച്ച് സെമിനാറില്‍ വിശദമായി അവതരിപ്പിക്കും. ജപ്പാനിലെ തൊഴില്‍ സാധ്യതകള്‍, ശമ്പളവും ആനുകൂല്യങ്ങളും, ഭാഷാപരിശീലനം. വിസ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് പങ്കെടുക്കുന്നവര്‍ക്ക് നേരിട്ട് അറിയാന്‍ അവസരമൊരുങ്ങും.വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്ന യുവതി-യുവാക്കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സെമിനാര്‍ പ്രയോജനകരമായി രിക്കും. കോളേജ് ഓഫ് കോമേഴ്സ് അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ച് ആണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ കെ എം തോമസ്, ടി വി .വിജയന് , സ്വപ്ന കെ മാത്യു എന്നിവര്‍സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447480910, 9447483342.
