കാഞ്ഞങ്ങാട്: മുന്‍ നാഷണല്‍ സേവിങ്‌സ് ഡെപ്യൂട്ടി ഡയറക്ടറും മങ്കത്തില്‍ തറവാട്ടു കാരണാവരുമായ
മേലാംങ്കോട്ട് താമസിക്കുന്ന മങ്കത്തില്‍ നാരായണന്‍ നായര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ
അസുഖത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം . കേരള റവന്യൂ ഡിപ്പാര്‍ട്‌മെന്റില്‍ പല തസ്തികകളില്‍ ജോലി ചെയ്തിരുന്നു. കാഞ്ഞങ്ങാട് ലയണസ് ക്ലബ് പ്രസിഡന്റ്, പ്രോബേര്‍സ് ക്ലബ് അംഗം പെന്‍ഷര്‍സ് അസോസിയേഷന്‍ അംഗം എന്നി ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ : സിഎം ബേബി കമലം (റിട്ട. അധ്യാപിക) മക്കള്‍ : സി എം രവികുമാര്‍ (കണ്ണപുരം) , സി എം മോഹന്‍ കുമാര്‍ (ചെന്നൈ), സി എം ശ്രീകുമാര്‍ (ചിക്കാഗോ, യുഎസ്എ), സി എം ജയകുമാര്‍ (ദുബായ്). മരുമക്കള്‍ രേണുക, ശോഭ, ജലജ, ധന്യ ..
സഹോരങ്ങള്‍: രോഹിണി അമ്മ, നാരായണി അമ്മ, പരേതരായ ബാലകൃഷ്ണന്‍ നായര്‍, രാഘവന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍. നാളെ രാവിലെ 7മണിക്ക് മേലാങ്കോ ട്ടുള്ള ഭവനത്തില്‍ എത്തിക്കും. അതിന് ശേഷം തോയമ്മല്‍ എന്‍ എസ്. എസ്.ശ്മശാനത്തില്‍ സംസ്‌കരിക്കും.
