ജി-ടെക് എഡ്യൂക്കേഷന്‍ കാഞ്ഞങ്ങാട് സൗജന്യ തൊഴില്‍ മേള 25 ന്

കാഞ്ഞങ്ങാട്: ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് എഡ്യൂക്കേഷന്‍ ജൂലൈ 25 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ മുന്നൂറ്റിപതിമൂന്നാമത് തൊഴില്‍ മേളയാണ് കാഞ്ഞങ്ങാട് സെന്ററില്‍ വെച്ച് നടത്തുന്നത്. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 3 മണി വരെ നടത്തുന്ന നിക്ഷാന്‍ ഇലക്‌ട്രോണിക്‌സ്, ബ്രിട്‌കോ ആന്റ് ബ്രിട്‌കോ പ്രൈവറ്റ് ലിമിറ്റഡ്, ടെക്‌നോ ഹബ്ബ്, മക്കഹ് ഹൈപ്പര്‍മാര്‍ക്കറ്റ് മൈജി ഇന്ത്യ പ്രെവറ്റ് ലിമിറ്റഡ് ഫോക്കസ് ഗ്രൂപ്പ് എന്നിങ്ങനെ 15 ഓളം കമ്പനികള്‍ പങ്കെടുക്കുന്നു.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥിക ള്‍ക്കും രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലായി നടത്തിയ തൊഴില്‍ മേളകളിലൂടെ ആയിരക്കണ ക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ നേടിക്കൊടുത്തത്. തൊഴില്‍ മേളയില്‍ ജി-ടെക് വിദ്യാര്‍ ത്ഥികള്‍ക്ക് പുറമെ, പൊതുജനങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, പിജി തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും . 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാവുന്നതാണ്. മള്‍ട്ടിമീഡിയ. ഐ ടി. ബാങ്കിങ്, എഡ്യൂക്കേഷന്‍, ഇന്‍ഷുറന്‍സ്, അക്കൗണ്ടിംഗ്, ബില്ലിംഗ്, സെയില്‍സ് & മാനേജ്മന്റ് സര്‍വ്വീസ് തുടങ്ങി അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും. ജി-ടെക് എഡ്യൂക്കേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, യുവജനങ്ങള്‍ക്ക് പരമാവധി തൊഴിലവ സരങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ട് രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് യുവജന ശാക്തീകരണം സാധ്യ മാക്കുകയാണ് ലക്ഷ്യം.

തൊഴില്‍ മേളയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കും കമ്പനികള്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ഡേറ്റ് ചെയ്ത Resume 5 കോപ്പികള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാം ജി-ടെക് കാഞ്ഞങ്ങാട്: +91 7356 139 998 / 8714 596 669.

വാര്‍ത്താസമ്മേളനത്തില്‍ ജി-ടെക് മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക്, ജി-ടെക് കാഞ്ഞങ്ങാട് സെന്റര്‍ ഡയറക്ടര്‍ രമേഷ് ഡി. ഏരിയ മാനേജര്‍ ദീപക് ദേവദാസ് , സുനീഷ് കക്കാട്ടി എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!