40 വര്‍ഷം മുമ്പ് പടിയിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ദുര്‍ഗയില്‍ ഒത്തു ചേര്‍ന്നു

കാഞ്ഞങ്ങാട് :40 വര്‍ഷം മുമ്പ് പടിയിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ദുര്‍ഗ്ഗയില്‍ ഒത്തു ചേര്‍ന്നു. 1986-87 ബാച്ചില്‍ പത്താം ക്ലാസ്സിലെ എ ഡിവിഷന്‍ മുതല്‍ കെ ഡിവിഷന്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും ദുര്‍ഗ്ഗാ സ്‌ക്കൂളില്‍ കൂടി ചേര്‍ന്നത്. വിവിധ മേഖലകളില്‍ വിദേശത്തും നാട്ടിലും ജോലി ചെയ്യുന്നവര്‍ ഈ വേളയില്‍ ഒത്തുചേര്‍ന്നു. ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓര്‍മ്മകളുടെ ദുര്‍ഗ പരിപാടി സംഗീത രത്‌നം ഡോ. രാമചന്ദ്രന്‍ മാസറ്റര്‍ ഉദ്ഘാടനം ചെയ്തു. കെ. എം സജിത അധ്യക്ഷയായി. സ്‌ക്കൂള്‍ എച്ച് എം പി. സുമ വിശിഷ്ട തിഥിയായി. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളിലേക്ക് നല്‍കിയ സൗണ്ട് സിസ്റ്റം എച്ച് എം ഏറ്റുവാങ്ങി. തുടര്‍ന്ന് അധ്യാപകരെ ആദരിക്കുകയും ചെയ്തു. കെ.എന്‍. ബിന്ദു അകാലത്തില്‍ പൊലിഞ്ഞ സഹ പാഠികള്‍ക്ക് അനുശോചനം രേഖപെടുത്തി.കെ. എന്‍. അതിരഥന്‍ സ്വാഗതവും സി.പി. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

 

error: Content is protected !!