ബഹുസ്വരതയുടെ സാംസ്‌കാരിക സമീപനം വികസിപ്പിച്ചെടുക്കാന്‍ വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിക്കും

ചിത്താരി:വര്‍ദ്ധിച്ചു വരുന്ന വലതുപക്ഷവല്‍ക്കരണത്തേയും വര്‍ഗ്ഗീയവല്‍ക്കരണത്തേയും ചെറുക്കാന്‍ സാംസ്‌കാരിക മണ്ഡലത്തെ നിര്‍ണ്ണായകമായ സമരമുഖമായി പരിഗണിച്ച് യൂണിറ്റ് തലം മുതല്‍ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് പുരോഗമന കലാ സാഹിത്യ സംഘം ചിത്താരി യൂണിറ്റ് സമ്മേളനം സമാപിച്ചു. ജില്ലാ വൈസ പ്രസിഡന്റ് കെ. എം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ ചാലിങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു. കേരളം പ്രത്യക്ഷത്തിനപ്പുറം എന്ന സംഘം നയരേഖ ഏരിയാ സെക്രട്ടറി വിജയന്‍ പൊള്ളക്കട അവതരിപ്പിച്ചു. സി. പി. ഐ. എം ചിത്താരി ലോക്കല്‍ സെക്രട്ടറി പി കൃഷ്ണന്‍. വിനു വേലാശ്വരം,എന്നിവര്‍ സംസാരിച്ചു. ഹരീഷ് കൊട്ടിലം ങ്ങാട്, പി.കാര്യ മ്പു , അശോകന്‍ മാസ്റ്റര്‍, എ പ്രകാശന്‍്, ബി. മാധവന്‍, ബാബു കെ.കെ. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
രാജു. രാമഗിരി സ്വാഗതവും, പി.രാധാകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തു. പുതിയ ഭാരവാഹികളായി, രാജു രാമഗിരി ( പ്രസിഡന്റ്) വിനു. വേശ്വരം (വൈസ് : പ്രസിഡന്റ്) പ്രഭാകരന്‍ .സി (സെക്രട്ടറി) പി കാര്യമ്പു . ജോ : സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു

 

error: Content is protected !!