കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആസ്ഥാന മന്ദിരം മേലാങ്കോട്ട് തുറന്നു;  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സിലിനു വേണ്ടി ഒരു കോടി രൂപ ചെലവില്‍ പണിത ആസ്ഥാന മന്ദിരം മേലാങ്കോട്ട് തുറന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വെച്ച് ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ഓഫീസ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ഉത്തര കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യപഥികരിലൊരാളായ കെ കെ നായരുടെ സ്മരണയ്ക്കായി സജ്ജമാക്കിയ വിദ്വാന്‍ കെ കെ നായര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മരാജ് അടാട്ട് നിര്‍വഹിച്ചു.
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത, ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി വി കെ പനയാല്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി പി വേണുഗോപാലന്‍, താലൂക്ക് പ്രസിഡന്റ് സുനില്‍ പട്ടേന ,കെ കെ നായരുടെ സഹധര്‍മിണി യു പി വിമല എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. പി പ്രഭാകരന്‍ റിപ്പോര്‍ട്ട വതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി വി രമേശന്‍ സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മന്ത്രിയെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചാനയിച്ചു.

 

error: Content is protected !!