ഉദുമ: കഴിഞ്ഞ മൂന്നു വര്‍ഷമായി ഉദുമ ജിഎല്‍ പി സ്‌കൂള്‍ പ്രധാനധ്യാപകനും ഉദുമ പഞ്ചായത്ത്
വിദ്യാഭ്യാസ ഇംപ്ലിമെന്റിങ് ഓഫീസറായി പ്രവര്‍ത്തിച്ച ആനന്ദ് പേക്കടത്തിന് യാത്രയയപ്പ് നല്‍കി.
ഉദിനൂര്‍ കടപ്പുറം ജി എഫ് യുപി സ്‌കൂള്‍ പ്രധാനധ്യാപകനായാണ് സ്ഥലമാറ്റം ബേക്കല്‍ ഉപജില്ലയില്‍ എല്‍എസ്എസ്, കലാമേള, ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, വിവിധ ക്വിസ് മത്സങ്ങളിലെ മികച്ച വിജയങ്ങള്‍ ഉദുമ ജിഎല്‍പി സ്‌കുളിന് സ്വന്തമാക്കാന്‍ കഴിഞ്ഞു .. സ്‌കൂളില്‍ സംഘടിപ്പിച്ച യാത്രയയ്പ്പ് സദസ് മുന്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയര്‍ക്ടര്‍ ടി വി മധു സുധനന്‍ ഉദ്ഘാടനം ചെയ്തു. ടി വി രവീന്ദ്രന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ചന്ദ്രന്‍ കൊക്കാല്‍, കെ പ്രമീള, പിടിഎ പ്രസിഡന്റ് രാജേഷ് മാങ്ങാട്, എസ്എംസി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ തൊട്ടിയില്‍, മദര്‍ പിടിഎ പ്രസിഡന്റ് നിഷ മോഹന്‍, സുകുമാരന്‍, പിടിഎ വൈസ് പ്രസിഡന്റ് ഇ വി രാജേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ കെ ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു
