മാലക്കല്ല്: മാലക്കല്ല് വൈ എം സി എയുടെ 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും സംഘടിപ്പിച്ചു. മാലക്കല്ല് ലൂര്‍ദ്ദ്മാതാ പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് ലൂര്‍ദ്ദ്മാതാ പള്ളിവികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.സി.ബേബി പള്ളിക്കുന്നേല്‍ അധ്യക്ഷം വഹിച്ചു. വൈ എം സി എ ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. പുതിയഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് സബ്‌റീജിയണ്‍ ചെയര്‍മാന്‍ സി എം ബൈജു നേതൃത്വം നല്‍കി. മുന്‍ സബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണിമാണിശേരി, യൂണിവൈ സംസ്ഥാന ചെയര്‍മാന്‍ അഖില്‍ജോണ്‍, മാലക്കല്ല് വനിതാഫോറം ചെയര്‍പേഴ്‌സണ്‍ പ്രിയഷാജി, സി.സി.ബേബി, ടി.ജെ.ജോസഫ്, ക്രിസ് സുമേഷ്, ആന്‍മേരി സണ്ണി, അല്‍ന സോണിഷ് എന്നിവര്‍ പ്രസംഗിച്ചു. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഡോ.ടിനുടോമിയെ ചടങ്ങില്‍ ആദരിച്ചു. ജോണ്‍ പുല്ലുമറ്റം സ്വാഗതവും ടോമിജോസഫ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ബേബി പള്ളിക്കുന്നേല്‍ (പ്രസിഡണ്ട്), സി.സി.ബേബി(വൈസ് പ്രസിഡണ്ട്), ജോണ്‍ പുല്ലുമറ്റം(സെക്രട്ടറി), കെ.എം.കുര്യന്‍(ജോയിന്റ് സെക്രട്ടറി), ബെന്നി പച്ചിക്കര(ട്രഷറര്‍), പ്രിയഷാജി(വനിതാഫോറം ചെയര്‍പേഴ്‌സണ്‍).
