സിപിഎം ഹോസ്ദുര്‍ഗ് സെക്കന്റ് ബ്രാഞ്ച് സമത ക്ലബ്ബ് സംയുക്ത പച്ചക്കറി കൃഷി തുടങ്ങി; സിപിഐഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :- കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, മുഴുവനാളുകളെയും കൃഷിയുടെ ഭാഗമാക്കുക, വിഷരഹിത പച്ചക്കറി സ്വയം ഉല്പാദിപ്പിക്കുക കാര്‍ഷിക മേഖലയിലൂടെ ജനസേവനം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ പിന്തുണയോടെ ഹോസ്ദുര്‍ഗ് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള സിപിഐഎം ഹോസ്ദുര്‍ഗ് സെക്കന്റ് ബ്രാഞ്ചും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമത ക്ലബ്ബ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പച്ചക്കറിക്ക് തുടക്കമായി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പിറകുവശത്തുള്ള അര ഏക്കര്‍ തരിശ് സ്ഥലത്താണ് കൃഷി നടത്തുന്നത്. വെണ്ട, പയര്‍, ചീര,മുളക്, കക്കരി, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് മികച്ചും ജൈവികമായി കൃഷി ചെയ്യുന്നത്. സിപിഐഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് അംഗം പി മനോജ് അധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി കെ വി ജയപാല്‍, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ മാധവന്‍, പവിത്രന്‍ അരയി, എ അശോക് കുമാര്‍, എച്ച് എന്‍ പ്രകാശന്‍ , കെ നന്ദകുമാര്‍ , പൂര്‍ണ്ണിമ പ്രകാശന്‍, എം രമ്യ തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ വി നിതിന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!