ചുമട്ട് തൊഴിലാളി യുണിയന്‍ ജില്ല കമ്മിറ്റി വിജയോത്സവം നടത്തി

കാഞ്ഞങ്ങാട്:- കാസര്‍കോട് ജില്ല ഹെഡ്‌ലോഡ് ജനറല്‍ വര്‍ക്കഴ്‌സ് യുണിയന്‍ ജില്ലാ കമ്മിറ്റി യുണിയന്‍ അംഗങ്ങളുടെ മക്കളില്‍ വിവിധ മത്സര പരീക്ഷകളില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, വിരുദ പരീക്ഷകളില്‍ വിജയികളായ 48 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന ചടങ്ങ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞുമ്പു ഉദ്ഘാടനം ചെയ്തുജില്ലാ വൈസ് പ്രസിഡന്റ് ബിനിഷ് അധ്യക്ഷനായി.ജില്ലാ ട്രഷറര്‍ എം വി കൃഷ്ണന്‍ സംസ്ഥാന കമ്മിറ്റി അംഗം എ ഇ സെബാസ്റ്റ്യന്‍ , ഇ.കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ മോഹനന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!