കാഞ്ഞങ്ങാട് : കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ഏകദിന പരിശീലനം ക്ലാസ് നടത്തി. ഉപജില്ലയിലെ 73 സ്‌കൂളുകളില്‍ നിന്ന് 97 അംഗങ്ങള്‍ ഒരു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.സ്‌കൂളില്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക,, പോരായ്മകള്‍ പരിഹരിക്കുക ശുചിത്വം, ആരോഗ്യം, സുരക്ഷ തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് എ ഇ ഒ കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മാരായ എം പ്രശാന്ത്, എച്ച് ആര്‍ സുകന്യ, പിടിഎ പ്രസിഡന്റ് ഇ. വി. ജയകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: എന്‍ വേണുനാഥന്‍, എച്ച് എം പി സുമ, എച്ച് എം ഫോറം കണ്‍വീനര്‍ രാജീവന്‍ പലായിഎന്നിവര്‍ സംസാരിച്ചു. നൂണ്‍മീല്‍ ഓഫീസര്‍ ദിനേശന്‍ വണ്ണാര്‍വയലില്‍ സ്വാഗതവും വി ഷൗക്കത്തലി നന്ദിയും പറഞ്ഞു. പാചകം എന്ന വിഷയത്തില്‍ കെ ഈശ്വരന്‍ നമ്പൂതിരിയും, സുരക്ഷ എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനിലെ ഇ ഷിജു, അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ഏകദിന പരിശീലനം നടത്തി
