ചെറുവത്തൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിടുംബ ചള്ളുവക്കോട് യൂണിറ്റിനായി പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടമായ ഉമ്മന്‍ചാണ്ടി സ്മാരക മന്ദിരം 19-ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം എം.എല്‍.എ സന്ദീപ് വാര്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ആദ്യമായി ജയിച്ച യു.ഡി.എഫ് എം.എല്‍.എ ഉമ്മന്‍ചാണ്ടി സ്മാരകം മന്ദിരം ഉദ്ഘാടനം ചെയ്യുന്നതും ചരിത്ര നിയോഗമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിരവധി തവണ മാറ്റിവെച്ചതാണ്. വില കൊടുത്തുവാങ്ങിയ സ്ഥലത്ത് 15 ലക്ഷം രൂപ ചിലവില്‍ ആണ് കെട്ടിടം പണിതത്.
ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ സേവാദള്‍ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. രാജേന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മിനി ചന്ദ്രന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ടി.വി. കുഞ്ഞിരാമന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്‍. കാര്‍ത്തികേയന്‍, കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജവാദ് പുത്തൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയ് ജോസഫ്, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ടി. പി ധനേഷ് എന്നിവര്‍ പങ്കെടുക്കും. സംഘാടക സമിതി കണ്‍വീനര്‍ വി. ബാലന്‍ സ്വാഗതവും ട്രഷറര്‍ പി.ടി. ഭാസ്‌കരന്‍ നന്ദി രേഖപ്പെടുത്തും.
ഉദ്ഘാടനച്ചടങ്ങിന് ശേഷം താവം ഗ്രാമവേദിയുടെ നാടന്‍പാട്ട് പരിപാടിയായ ‘വടക്കന്‍ പെരുമ’ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മണ്ഡലം പ്രസിഡണ്ടും ഐ.എന്‍.ടി. യു.സി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ടി.വി കുഞ്ഞിരാമന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. പ്രഭാകരന്‍, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീധരന്‍ കുടുക്കേന്‍, സേവാതല്‍ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ എ. പീതാംബരന്‍, ശ്രീധരന്‍ നിടുംബ എന്നിവര്‍ സംബന്ധിച്ചു.
നിടുംബ ചള്ളുവക്കോട് ഉമ്മന്‍ ചാണ്ടി സ്മാരക മന്ദിരം ഉദ്ഘാടനം നാളെ
