പ്രവാസിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍; കല്ലിങ്കാലിലെ കെ.വി. കൃപേഷ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്:പ്രവാസിയായ യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കര കല്ലിങ്കാലിലെ വളപ്പില്‍ കൃഷ്ണന്‍- എ.വി.ശാരദ ദമ്പതികളുടെ മകന്‍ കെ.വി. കൃപേഷ് (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കൃപേഷിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാസങ്ങള്‍ക്ക് മുമ്പാണ് കൃപേഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. സഹോദരങ്ങള്‍: സിന്ധു വിനോദ് , നിമ്മി സനല്‍. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരും.

error: Content is protected !!