നീലേശ്വരം: സ്ഥലം മാറ്റം കിട്ടി പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.ജനറല്‍ ട്രാന്‍സ്ഫറിന്റെ ഭാഗമായി നിലേശ്വരം പോലീസ് സ്റ്റേഷനില്‍ നിന്നും 12 ഓളം പോലീസ് ഓഫീസര്‍മാരാണ് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്നത്. നിലേശ്വരം പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ അജിത അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ജി ജിഷ്ണു , സുമേഷ് ബാബു, എ വി ശ്രീകുമാര്‍ , ടി വി രാജേഷ് കുമാര്‍ ,സ്റ്റേഷന്‍ റൈറ്റര്‍ ടി വി സജിത്ത് ,ദിലീഷ് കുമാര്‍ പള്ളിക്കൈ എന്നിവര്‍ സംസാരിച്ചു. പിആര്‍ഒ പ്രകാശന്‍ കെ വി സ്വാഗതവും സുജിത്ത് കൂക്കോട്ട് നന്ദിയും പറഞ്ഞു.
