നീലേശ്വരം: ആക്രിക്കട തൊഴിലാളി വാടക വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ .
തമിഴ്‌നാട് സ്വദേശി വിനോദിനെ (26) ആണ് നിടുങ്കണ്ടയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. പിതാവ് ശങ്കരലിംഗം കാഞ്ഞങ്ങാട് തെക്കേപ്പുറത്ത് നടത്തിവരുന്ന ആക്രിക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. നീലേശ്വരം പോലീസ് സ്ഥലത്തെത്തി. തമിഴ്‌നാട് തെങ്കാശി ജില്ലയിലെ ശങ്കരംകോവില്‍ സ്വദേശിയാണ്. മാതാവ് വേലുത്തായി. സഹോദരങ്ങള്‍: വിനോദ ,വിഷ്ണു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സ്വദേശമായ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.
