ഓപ്പറേഷന്‍ തണ്ടര്‍:കണ്ണൂരില്‍ 17.690 കിലോഗ്രാം കഞ്ചാവ് പിടികൂടി

കണ്ണൂര്‍:ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായികണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സിയാദും സംഘവും കണ്ണൂര്‍ ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനിലെരണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ മൂന്നു ബാഗിനുള്ളിലായി സൂക്ഷിച്ച 17.690 കിലോഗ്രാം കഞ്ചാവ് ശേഖരം പിടികൂടി. എക്സൈസ് പരിശോധന കണ്ട് കഞ്ചാവ് ഉപേക്ഷിച്ച് പ്രതികള്‍കടന്നു കളഞ്ഞു. കഞ്ചാവ് കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം എന്‍ഡിപിഎസ് കേസെടുത്തു. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കര്‍ശന പരിശോധനയാണ് റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും നടക്കുന്നത്. റെയ്ഡില്‍ കണ്ണൂര്‍ ആര്‍പിഎഫിലെ ഇന്‍സ്‌പെക്ടര്‍ വര്‍ഗ്ഗീസ് ജെ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വി. വി സഞ്ജയ് കുമാര്‍, കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സത്താര്‍ , എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സിയാദ് എസ് , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡുമാരായ നാസര്‍ ആര്‍ പി ,പുരുഷോത്തമന്‍. സി ,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് )ഡ്രൈവര്‍ അജിത്ത് സി , സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ രതിക എ വി , തേജ്വല്‍ രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!