പെരിയ: പെരിയ ടൗണ്‍ ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഫസ്റ്റ് വൈസ്.ഡിസ്ട്രിക്റ് ഗവര്‍ണര്‍ ലയണ്‍ പി.എസ്. സൂരജ് എംജെഎഫ് സ്ഥാനാരോഹണം നര്‍വ്വഹിച്ചു. പി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ക്യാമ്പിനറ്റ് സെകട്ടറി കെ. ഗോപി, ഡിസ്ട്രിക്റ്റ് ക്യാമ്പിനറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ നാസര്‍ കൊളവയല്‍, റീജിയണല്‍ ചെയര്‍പെഴ്സണ്‍ ശ്രീകണുന് കെ.എന്‍, സോണ്‍ ചെയര്‍പെഴ്സണ്‍ മധുകുമാര്‍, അബ്ദുള്ളാ ഷാഫി സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പെരിയയില്‍ സര്‍വ്വീസ് റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാക്കണമെണ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികള്‍. കെ.ബാലകൃഷ്ണന് നായര്‍( പ്രസിഡണ്ട് ),പത്മനാഭന് എം.വി ( സെക്രട്ടറി ), ബാബു.കെ ( ഖജാന്‍ജി )
