ബേക്കല്‍: അശ്രദ്ധയില്‍ ബൈക്ക് ഓടിച്ചു പോകുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ ഇരുമ്പ് വടികൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്ത് യുവാവിനെ ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമം പരാതിയില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു. പനയാല്‍ മൗവ്വലിലെ ഷഹനാസില്‍ സി എച്ച് അഹമ്മദ് നബീലിനെ (41) യാണ് ആക്രമിച്ചത്. പരാതിയില്‍ ബേക്കലിലെ മിന്നല്‍ ഹാരിസിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെ പനയാല്‍ കുന്നൂച്ചിയില്‍ വെച്ചാണ് സംഭവം. ചോദ്യം ചെയ്ത വിരോധത്തില്‍ പരാതിക്കാരന്റെ കെ ഐ.05 . എന്‍ എ . 2912 നമ്പര്കാറിന്റെ മുന്‍വശത്തെ ഗ്ലാസ് ഇരുമ്പ് വടികൊണ്ട് തകര്‍ക്കുകയും കാറില്‍ നിന്ന് വലിച്ച് പുറഞ്ഞിട്ട് പ്രതി ഇരുമ്പ് വടികൊണ്ട് അടിച്ചും തലക്ക് അടിക്കാന്‍ ശ്രമിക്കവേ ഒഴിഞ്ഞു മാറിയില്ലായിരുന്നു വെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് വധശ്രമത്തിനു കേസെടുത്തത്. കാറിന്റെ ഗ്ലാസ് തകര്‍ത്തതില്‍ 25000 രൂപയുടെ നഷ്ടവും സംഭവിച്ചു .കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
