സര്‍പ്പജാലകം പ്രകാശനം ചെയ്തു; ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: പാമ്പുകളില്‍ നിന്നും ഭയം അകറ്റുവാനും വാനും സുരക്ഷിതത്വം നേടുവാനും പാമ്പുകള്‍ ഭൂമിയില്‍ നിലനില്‍ക്കേണ്ട ആവശ്യകതയെ കുറിച്ചും പൂര്‍ണമായും ഉള്‍കൊള്ളിച്ച് സോഷ്യല്‍ ഫോറസ്റ്റ് കാസര്‍ഗോഡ് ഡിവിഷന്‍ പുറത്തിറക്കുന്ന സര്‍പ്പജാലകം പുസ്തക പ്രകാശം നടന്നു. വേള്‍ഡ് സ്‌നേക്ക് ദിനത്തില്‍
കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കാസര്‍കോട് എ സി എഫ്. വി ബി . ഉദയസൂര്യന്‍, കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗിരീഷ്,
സര്‍പ്പ എജുക്കേറ്റര്‍ കെ.സുനില്‍ സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും സര്‍പ്പജാലകം എത്തിക്കുവാനുള്ള നടപടികള്‍ ആരംഭിക്കുന്നതാണ്.

 

error: Content is protected !!