കാഞ്ഞങ്ങാട്: പോയകാല നാടക പ്രവര്‍ത്തന രംഗത്തെ കാഞ്ഞങ്ങാടിന്റെ മുഖം രസിക ശിരോമണി കോമന്‍ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം പ്രശസ്ത നാടക നടനും നാടക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക് നല്‍കുമെന്ന് കാഞ്ഞങ്ങാട് തിയറ്റര്‍ ഗ്രൂപ്പ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നാടക കലയുടെ ഉന്നമനത്തിനും വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന തിയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് നല്‍കുന്ന അഞ്ചാം മത് അവാര്‍ഡാണിത്. ആഗസ്റ്റ് 9ന് വൈകിട്ട് 6 ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അവാര്‍ഡ് വിതരണം ചടങ്ങ്‌നമ്മുടെ കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. 15000 രൂപയും കാനായി കുഞ്ഞിരാമന്‍രൂപകല്‍പ്പന ചെയ്ത ശില്പവും നല്‍കും.
ഉദ്ഘാടനം ശേഷം ബാലഗോപാലന്‍ മാസ്റ്റര്‍ക്ക് അഭിനയിക്കുന്ന സോളോ നാടകം തനിയ,തിരുവമ്പാടി ജനചേതന അവതരിപ്പിക്കുന്ന വിപരീതം എന്ന നാടകവും അരങ്ങേറും.വാര്‍ത്താ സമ്മേളനത്തില്‍ ഡോ. സി ബാലന്‍, എന്‍ മണിരാജ്, രവീന്ദ്രന്‍ നീലേശ്വരം, സി.നാരായണന്‍, ബാലന്‍ പാക്കം എന്നിവര്‍ സംബന്ധിച്ചു.
ഉദിനൂര്‍ ബാലഗോപാലന്‍
1951 മാര്‍ച് 15ന് എന്‍ വി അമ്പു മാസ്റ്ററുടെയും പി വി കാര്‍ത്യായനിയുടെയും മകനായി ഉദിനൂര്‍ ജനനം.
17 മത്തെ വയസ്സില്‍ അരങ്ങിലെത്തി. പ്രധാന നാടകങ്ങള്‍: ഉദിനൂര്‍ എ കെ ജി കലാവേദിയുടെ ശാപം, ശാപരശ്മി, നികുംഭില, സമുദായം, ലങ്കാലക്ഷ്മി വേദനയുടെ താഴ്വരയില്‍, നമ്മളൊന്ന്, ഉദിനൂര്‍ ഫ്രണ്ട്‌സിന്റെ റിസറക്ഷന്‍ ഉദിനൂര്‍ ജ്വാലയുടെ മിഥ്യ, ശാന്തമാകാത്ത കടല്‍, കിനാത്തില്‍ സാംസ്‌കാരിക സമിതിയുടെ വെള്ളപ്പൊക്കം.
അവാര്‍ഡുകള്‍
1974 ല്‍ മൃത്യുശിലയിലെ അഭിനയത്തിന് മികച്ച നടന്‍,1980 ല്‍ പയ്യന്നൂര്‍ ജേസീസ് അഖിലകേരള നാടക മത്സരത്തില്‍ മികച്ച നടന്‍, 1984ല്‍ കണ്ണൂര്‍ തലശ്ശേരി കോഴിക്കോട് ആലുവ തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടത്തിയ മത്സരത്തില്‍ മാറ്റിവെച്ച തലകള്‍ എന്ന നാടകത്തിന് മികച്ച നടനുള്ള പുരസ് കാരം, 2007ല്‍ നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമി യുടെ ഗുരുപൂജ പുരസ്‌കാരം. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ കലാവേദികള്‍ നടത്തിയ അമച്ചര്‍ പ്രൊഫഷണല്‍ നാടക മത്സരങ്ങളുടെ സംഘാടകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
