പാണത്തൂര്‍ : പനത്തടി പഞ്ചായത്തിലെ പുല്ലടുക്കത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും, ഒരു സ്വയം പര്യാപ്ത സമൂഹത്തെ സൃഷ്ടിക്കുവാനും വേണ്ടി 2025 ജൂലൈ മാസത്തില്‍ രൂപീകരിച്ച ശക്തിധാര സ്വയം സഹായ സംഘം ഒരു വര്‍ഷകാലമായി ചെറുതും വലുതുമായ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.സംഘത്തിന്റെ ഒന്നാം വാര്‍ഷികം കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തെ ശുചീകരിച്ചു കൊണ്ട് മുഖ്യധാരയിലേക്ക് എത്താനുള്ള ശ്രമം നടത്തുകയാണ് സംഘം പ്രവര്‍ത്തകര്‍
ശുചീകരണ പ്രവര്‍ത്തനം വാര്‍ഡ് മെമ്പര്‍ എം ഷിബു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുരേഷ്, സെക്രട്ടറി രതീഷ്,ട്രഷറര്‍ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
