ഗുരുപുരം മുതല്‍ ഏഴാംമൈല്‍ വരെ കാട് വെട്ടി തെളിക്കാന്‍ ജനകീയ കമ്മിറ്റി

ഇരിയ : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഗുരുപുരം മുതല്‍ ഏഴാംമൈല്‍ വരെയുള്ള ഭാഗത്ത് കാട് മൂടി ഭാഗങ്ങള്‍ വെട്ടി തെളിക്കാന്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിന്റെയും അമ്പലത്തറ പോലീസ് സ്റ്റേഷന്റെയും നേതൃത്വത്തില്‍ശുചീകരണം നടക്കുക.
നിരന്തരമായി അപകടം നടക്കുന്ന പ്രദേശത്തെ അടിയന്തര പരിഹാരത്തിന് വേണ്ടി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മതസാമുദായിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയ പ്രതിനിധികള്‍, ക്ലബ്ബ്-വായനശാല ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍കൈകോര്‍ക്കുന്നത്.ഇരിയ നീലാംബരി ഓഡിറ്റോറിയത്തില്‍ നടന്ന
?യോഗംപരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സി ഉദ്ഘാടനം ചെയ്തു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷനായി. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. വന്ദന സ്വാഗതം പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ. സബിത മുഖ്യാതിഥിയായി. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സി സന്ധ്യ, കോടോംബേളൂര്‍-പുല്ലുര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, അമ്പലത്തറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍, പി.ആര്‍.ഒ. മോഹനന്‍, കാഞ്ഞങ്ങാട് സോഷ്യല്‍ ഫോറസ്റ്റ് റേഞ്ചര്‍, പൊതുമരാമത്ത് വിഭാഗം ഓവര്‍സീയര്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
ശുചീകരണ യജ്ഞം
? 13 ന് രാവിലെ 9 ന് ഗുരുപുരം വെച്ച് ജില്ലാ പോലീസ് മേധാവി നിതിന്‍ രാജ് ഐപിഎസ് ഉദ്ഘാടനം ചെയ്യും.

 

error: Content is protected !!