രാജപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പരാതിയില്‍ കണ്‍സള്‍ട്ടന്‍സി ഉടമക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. രാജപുരം പ്രവര്‍ത്തിക്കുന്ന ‘ഏവ് മരിയ ജോബ് കണ്‍സള്‍ട്ടന്‍സി’ ഉടമ സാജന്‍ ഫിലിപ്പിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. കോട്ടമല സ്വദേശിയായ എബിന്‍ മാത്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നെതര്‍ലാന്‍ഡ്സില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി 4,55,000 രൂപ പ്രതി കൈപ്പറ്റിയിരുന്നു. എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ നല്‍കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്യാതെ പ്രതി ചതിക്കുകയായിരുന്നു വെന്ന് പരാതിയില്‍ പറയുന്നു.
നെതര്‍ലാന്‍ഡ്സില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി
