പിലിക്കോട് : നെഞ്ചു വേദനയെ തുടര്‍ന്ന് ബി ജെ പി ജില്ലാ കമ്മിറ്റിയംഗം അന്തരിച്ചു. മല്ലക്കരയിലെ കെ.ടി.വി.മോഹനന് (60) ആണ് മരിച്ചു. ഇന്നലെ രാവിലെ വീട്ടുപറമ്പില്‍ കപ്പ കൃഷി ചെയ്യുന്ന ജോലിക്കിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ ചെറുവത്തൂര്‍ കെ.എ. എച്ച് ക ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. നെല്ലിത്തറ കാംകോയിലെ മുന്‍ ചുമട്ടുതൊഴിലാളിയായിരുന്നു. ബി.ജെ.പി. തൃക്കരിപ്പൂര്‍ മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, വാണിജ്യ യൂണിയന് (ബിഎംഎസ്) ജില്ലാ സെക്രട്ടറി, ബിഎംഎസ് ജില്ലാ കമ്മിറ്റിയംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: രുക്മണി. മക്കള്‍ : രാഹുല്‍ (കപ്പല്‍ ജീവനക്കാരന്), ആതിര. മരുമകന്: രാജേഷ്. സഹോദരി ബാലാമണി.
നെഞ്ചുവേദനയെ തുടര്‍ന്ന് ബി ജെ പി ജില്ലാ കമ്മിറ്റിയംഗം അന്തരിച്ചു
