കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന് സ്വന്തമായി കെട്ടിടമാകുന്നു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന് സ്വന്തമായി കെട്ടിടമാകുന്നു. മന്‍സൂര്‍ ഹോസ്പിറ്റലും ബിഗ് മാളും ചേര്‍ന്ന് പ്രസ് ഫോറത്തിന് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കുന്നത്. കെട്ടിടത്തിന്റെ രൂപ രേഖ മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി കുഞ്ഞഹമ്മദ് ഹാജി പാലക്കി മന്ത്രി സി.പി ജോണിന് കൈമാറി. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ അവാര്‍ഡ് ദാന ചടങ്ങിലാണ് കെട്ടിട രൂപ രേഖ കൈമാറിയത്.ഇതോടെ സംസ്ഥാനത്ത് തന്നെ സ്വന്തമായി കെട്ടിടമുള്ള ആദ്യ പ്രസ് ഫോറമായി കാഞ്ഞങ്ങാട് മാറും.

 

error: Content is protected !!