കൂര്‍മ്മന്‍ എഴുത്തച്ഛന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി വാര്‍ഡ് മെമ്പര്‍

കാഞ്ഞങ്ങാട് / അജാനൂര്‍: പൊട്ടന്‍ തെയ്യത്തിന്റെ തോറ്റന്‍ പാട്ട് രചനയിലൂടെ വടക്കേ മലബാറിന്റെ നവോത്ഥാന ചരിത്രത്തില്‍ ഇടം തേടിയ കൂര്‍മ്മന്‍ എഴുത്തച്ഛന്റെ പേരില്‍ അജാനൂര്‍ പഞ്ചായത്തിലെ സാമൂഹിക സേവന രംഗത്തെ സമര്‍പ്പിത വ്യക്തിത്വങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വനിതക്ക് അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത്.”ഞാങ്ങളെ കൊത്യാലും ചോരേല്ലേ തംബ്രാ നിങ്ങളെ കൊത്യാലും ചോരേല്ലേ തംബ്രാ”എന്ന ആ കാലത്തെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയുടെ നീരാളിക്കൈകള്‍ക്കെതിരെയുള്ള തീ തുപ്പുന്ന വരികളുള്‍പ്പെടെ സാമൂഹ്യ തിന്മകള്‍ക്കെതിരായ പൊറാട്ട് ഗാനങ്ങളും രചിച്ച് വിപ്ലവം സൃഷ്ടിച്ച കൂര്‍മ്മന്‍ എഴുത്തച്ഛന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്താണ് അവാര്‍ഡ് എന്ന് ഖാലിദ് അറിയിച്ചു. അവാര്‍ഡ് ജൂറി അംഗങ്ങളായി ബഷീര്‍ വെള്ളിക്കോത്ത്, എ പി ഉമ്മര്‍, എം ബി എം അഷ്റഫ് എന്നിവരെ തെരഞ്ഞെടുത്തു. വൈകാതെ അവാര്‍ഡ് പ്രഖ്യാപനവും ദാനവും നടക്കുമെന്നും ഖാലിദ് വ്യക്തമാക്കി

error: Content is protected !!