ആവേശമായി കാഞ്ഞങ്ങാട് നഗരസഭ സൗഹൃദ ഫുട്‌ബോള്‍ മത്സരം

കാഞ്ഞങ്ങാട് :- മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെയും ലഹരിക്കെതിരെ കളിക്കാം ഒന്നായി എന്ന സന്ദേശത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ പുരുഷ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഫുട്‌ബോള്‍ മത്സരവും, വനിത കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഷൂട്ടൗട്ട് മത്സരവും നടത്തി. ആവേശകരമായ സൗഹൃദ ഫുട്‌ബോള്‍ മത്സരം നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജാഫര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ഫൗസിയ ഷെരീഫ്, എം സുമതി എന്നിവര്‍ സംസാരിച്ചു. ആവേശകരമായ മത്സരത്തില്‍ ജീവനക്കാരുടെ ടീം ജേതാക്കളായി, വനിത ഷൂട്ടൗട്ട് മത്സരത്തില്‍ കൗണ്‍സിലര്‍ ജസില മുഹമ്മദ് ജേതാവായി

error: Content is protected !!