കള്ളാറില്‍ വ്യാപാര സ്ഥാപനം കത്തിച്ചു ; പോലീസും നാട്ടുകാരും പ്രതികളെ പിന്‍തുടര്‍ന്ന് പിടികൂടി

രാജപുരം : മുന്‍വിരോധത്തിന്റെ പേരില്‍ വ്യാപാര സ്ഥാപനത്തിന് തീവെച്ചു. പ്രതികളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കള്ളാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഓക്ലാവ് പുഞ്ചകര സ്വദേശി കുഞ്ഞഹമ്മദ് ഫര്‍ണീച്ചര്‍, സ്റ്റേഷനറി അടങ്ങിയ സ്ഥാപനം ആണ് രാത്രിയില്‍ ഒരു മണിയോടെ പ്രതികള്‍ തീവെച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും മടങ്ങി വരികയായിരുന്നവരാണ് കട കത്തുന്നത് കണ്ടത്. ഉടനെ നാട്ടുകാരെയും ഉടമസ്ഥരെയും വിവരം അറിയിച്ചു. തുടര്‍ന്ന് രാജപുരം പോലീസ് സ്ഥലത്തെത്തി. സംഭവ സമയത്ത് സംശയാസ്പദമായി സ്ഥലത്ത് കണ്ട വാഹനത്തെ നാട്ടുകാര്‍ പിന്തുടര്‍ന്നു. തുടര്‍ന്നാണ് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. ഒന്നാം മൈല്‍ സ്വദേശി അബൂ എന്ന അബൂബക്കര്‍ മുഹമ്മദ്, ഷാലോം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിക്ക് പരാതിക്കാരന്റെ പിതാവിനോടുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെ കാരണമെന്നന്നും 10 ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി മകന്‍ പിഎച്ച സിദ്ദിഖ് കുഞ്ഞാമത് രാജപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

error: Content is protected !!