കാസര്‍കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പോട് അനുബന്ധിച്ച് കേന്ദ്രസേനയുടെ ലെസണ്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിച്ച് സ്തുത്യര്‍ഹമായ സേവനം നടത്തിയ ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ പ്രശംസ പത്രത്തിന് അര്‍ഹരായി. കാഞ്ഞങ്ങാട് പോലീസ് കണ്‍ട്രോള്‍ റുമിലെ പി കെ.ജയന്‍ , സി. ചന്ദ്രന്‍, സി വി.നാരായണന്‍ ,കെ. മണി എന്നിവരും ഏ വി ബിജു (വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍), കെ. ദാമോദരന്‍ (ചന്തേര ) , എന്‍ എന്‍ ഗോപി നാഥന്‍ (നീലേശ്വരം) എം കൃഷ്ണന്‍ (കുമ്പള ) രാജന്‍ കീനേരി (മഞ്ചേശ്വരം) എന്നിവരെയാണ്
കാസര്‍കോട് ജില്ല അഡീ.എസ് പി . സി എം ദേവദാസ് പ്രശംസ പത്രം നല്‍കി ആദരിച്ചത്.
