നീലേശ്വരം ആകാശപാത: ബിജെപി ജില്ലാ പ്രസിഡന്റ് കേന്ദ്ര സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിശദമായി പഠിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ്

നീലേശ്വരം: നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത നിര്‍മ്മിക്കണം എന്ന ആവശ്യവുമായി ജനകീയ സമര സമിതി നടത്തിവരുന്ന സമരത്തിന്റെ നൂറാം ദിനത്തില്‍ നിര്‍ണ്ണായക ഇടപെടല്‍. വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമര സമിതി ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീമതി. അശ്വിനി എം.എല്‍. മായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സമരത്തിന്റെ നൂറാം ദിവസമായ ജൂണ്‍ 30-ന് ശ്രീമതി. അശ്വിനി എം.എല്‍., ബഹു. കേന്ദ്ര റോഡ് ഗതാഗത – ദേശീയപാതാ മന്ത്രാലയ സഹമന്ത്രി ശ്രീ. ഹര്‍ഷ് മല്‍ഹോത്രയെ നേരില്‍ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.

നീലേശ്വരത്തെ ജനങ്ങള്‍ നേരിടുന്ന യാത്രാദുരിതവും, ഇവിടെ തൂണുകളോട് കൂടിയ ആകാശപാത നിര്‍മ്മിക്കേണ്ടതിന്റെ അനിവാര്യതയും മന്ത്രിയെ വിശദമായി ധരിപ്പിക്കാന്‍ ഈ കൂടിക്കാഴ്ചയില്‍ സാധിച്ചു. വിഷയം കൃത്യമായി പഠിച്ച ശേഷം ഇതില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി ശ്രീമതി. അശ്വിനി എം.എല്‍. സമരസമിതിയെ അറിയിച്ചു. നൂറു ദിവസം പിന്നിട്ട ജനകീയ മുന്നേറ്റത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കേന്ദ്രമന്ത്രിയുടെ ഈ ഉറപ്പ്.

 

error: Content is protected !!