അബുദാബി: യുഎഇയിലെ മാധ്യമപ്രവര്‍ത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു. മലയാളി സമാജം ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച വിപുലമായ ചടങ്ങിലാണ് മാധ്യമരംഗത്തെ പ്രമുഖരായ റാഷിദ് പൂമാടം, സമീര്‍ കല്ലറ, റസാഖ് ഒരുമനയൂര്‍, സഫറുള്ള പാലപ്പെട്ടി, പി.എം. അബ്ദുറഹ്‌മാന്‍, എന്‍.എം. അബൂബക്കര്‍ എന്നിവരെ ആദരിച്ചത്.
സമാജം പ്രസിഡന്റ് സലീം ചിറക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ മുഖ്യാതിഥിയായിരുന്നു. സമാജം ഭാരവാഹികള്‍, വനിതാ വിഭാഗം ഭാരവാഹികള്‍, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മാധ്യമരംഗത്ത് ഇവര്‍ നല്‍കി വരുന്ന വിലയേറിയ സംഭാവനകളെ ചടങ്ങില്‍ പ്രകീര്‍ത്തിച്ചു.
