ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ മെയിന്‍ കാമ്പസ് കാസറഗോഡ് സ്ഥാപിക്കണം :-പത്മനാഭന്‍ ചാലിങ്കാല്‍

കാസര്‍കോട് :-ബഡ്ജറ്റില്‍ പ്രഖ്യാപിച്ചട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ മെയിന്‍ കാമ്പസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്ന് കേരളാ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍ ബഹു.പട്ടികജാതി /വര്‍ഗ്ഗവകുപ്പ് മന്ത്രി കെ. എ. തുളസി യ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പട്ടിക വര്‍ഗ്ഗജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ലഎന്നപരിഗണനയിലുംഏറ്റവും കൂടുതല്‍ റവന്യു ഭൂമി ലഭ്യതയും ആദിവാസി യൂണിവേഴ്‌സിറ്റിജില്ലയില്‍ സ്ഥാപിക്കുന്നതിന് അനുകൂലഘടകമാണ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗക്കാര്‍മംഗലാപുരത്തെസ്വകാര്യആശുപത്രിയില്‍ ചികിത്സ നേടിയാല്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുക.
പട്ടിക വര്‍ഗ്ഗവകുപ്പിന്റെ കീഴിലുള്ള എം. ആര്‍. എസ് കളുടെ പേര് പെണ്‍കുട്ടികളുടേത് പ്രിദര്‍ശിനി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളെന്നും ആണ്‍ കുട്ടികളുടേത് ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ എം. ആര്‍. എസ് എന്നും നാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

 

error: Content is protected !!