കാഞ്ഞങ്ങാട്: ദേശീയ ഡോക്ടേഴ്‌സ് – ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തിന്റെ ഭാഗമായി മുതിര്‍ന്ന ഡോക്ടര്‍മാരെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ആദരിച്ച് കാഞ്ഞങ്ങാട് റോട്ടറി. ഡോ.എം.ആര്‍. നമ്പ്യാര്‍, ഡോ.കെ.വി. വാസു, എം.സി. ജേക്കബ് എന്നിവരെയാണ് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി. മോഹന്‍ദാസ് മേനോന്‍ ആദരിച്ചത്. ആരോഗ്യമുള്ള ജനതയും സാമ്പത്തികമായി കരുത്തുള്ള രാജ്യവും കെട്ടിപ്പടുക്കുന്നതില്‍ ഇരു മേഖലകളിലുമുള്ളവര്‍ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് മോഹന്‍ദാസ് മേനോന്‍ പറഞ്ഞു. ക്ലബ് പ്രസിഡന്റ് അഡ്വ.എ. മനോജ്കുമാര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ഗവര്‍ണര്‍ കെ. സത്യനാഥ് ഷേണായ്, റോട്ടറി ഗവര്‍ണര്‍ പ്രതിനിധി കെ.കെ. സെവിച്ചന്‍, മുന്‍ പ്രസിഡന്റ് ജയേഷ്.കെ. ജനാര്‍ദ്ദനന്‍, സെക്രട്ടറി ഡോ. രാജശ്രീ സുരേഷ് നായര്‍, മുന്‍ സെക്രട്ടറി ഡോ.കെ. മഞ്ജുനാഥ് പൈ എന്നിവര്‍ സംസാരിച്ചു.
