കാഞ്ഞങ്ങാട് :ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. വെള്ളിക്കോത്ത് ആലിങ്കീല്‍ വീട്ടില്‍ കമലാക്ഷിയുടെ മകന്‍ അനീഷ് (37) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.50 ന് കുശാല്‍ നഗറില്‍ വെച്ചാണ് അപകടം. ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ഇന്ന് രാവിലെ അനീഷ് മരണപ്പെട്ടത് .പുതിയകോട്ടയിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ്. പിതാവ് : പരേതനായ കുഞ്ഞിരാമന്‍. ഭാര്യ: സിന്ധു. ഒരു മകള്‍ ഉണ്ട്. സഹോദരങ്ങള്‍: മിനി പ്ലാച്ചിക്കര, സുനില്‍.
