കനത്ത മഴയില്‍ തകര്‍ന്ന പൈരടുക്കത്തെ സി പ്രദീപ് കുമാറിന്റെ വീട് അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എയും സംഘവും സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: ശക്തമായ മഴയില്‍ തകര്‍ന്ന കാഞ്ഞങ്ങാട് നഗരസഭ ഒമ്പതാം വാര്‍ഡ് പൈരടുക്കത്തെ സി പ്രദീപ്കുമാറിന്റെ വീട് കാഞ്ഞങ്ങാട് എം എല്‍ എ അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച്ച വെളുപ്പിന് നാലോടെയാണ് ഓട് മേഞ്ഞ വീട് പൂര്‍ണമായും നിലം പൊത്തിയത്. ഭാഗ്യം കൊണ്ടാണ് മൂന്നംഗ കുടുംബം രക്ഷപെട്ടത്. എം എല്‍ എ ക്കൊപ്പം എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാലത, രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു. കുടുംബത്തിന് അടിയന്തിര സഹായം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ ഉറപ്പ് നല്‍കി.

 

error: Content is protected !!